മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: വ്യോ​മ​സേ​ന അ​തി​ര്‍​ത്തി ക​ട​ന്നു ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള മ​ന്ത്രി​ത​ല സ​മി​തി യോ​ഗം ചേ​ര്‍​ന്നു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പാ​ക്ക് വ്യോ​മ​സേ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് നി​യ​ന്ത്ര​ണ രേ​ഖ​യി​ലും രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യി​ലും സൈ​ന്യം അ​തീ​വ ജാ​ഗ്ര​ത​യാ​ണ് പു​ല​ര്‍​ത്തു​ന്ന​ത്. എ​ല്ലാ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന സ​ജ്ജ​മാ​ക്കി.

Leave A Reply

Your email address will not be published.