വ്യോമാസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി : പാകിസ്താന്‍ അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കിയ വ്യോമാസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ് എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്.
ഭീകരവാദികള്‍ക്ക് നേരെ സൈന്യവും കേന്ദ്രസര്‍ക്കാറും സ്വീകരിക്കുന്ന ഏത് നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ആക്രമണത്തിനിടയില്‍ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി.

 

 

Leave A Reply

Your email address will not be published.