ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ

0

വാഷിങ്ടണ്‍ ഡിസി; ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ നടക്കും. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ചെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്‌നാം അതിര്‍ത്തിയിലെ ഡോങ് ഡാങ് റെയില്‍വേ സ്റ്റേഷനിലാണ് അദ്ദേഹം വന്നിറങ്ങുക. സ്റ്റേഷനില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് വേദിയാകുന്ന തലസ്ഥാനമായ ഹാനോയിലും സുരക്ഷ ശക്തമാണ്.ഇരു രാഷ്ട്രത്തലവന്മാരെയും സ്വാഗതം ചെയ്യാന്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയ് ഒരുങ്ങിക്കഴിഞ്ഞു. മെച്ചപ്പെട്ട സുരക്ഷ തന്നെ നല്‍കാന്‍ രാജ്യം പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണ വിഷയത്തില്‍ നിര്‍ണായക തീരുമാനം രണ്ടാം കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് സൂചന. സിംഗപ്പൂരിലായിരുന്നു ട്രംപും ഉന്നും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്.

Leave A Reply

Your email address will not be published.