സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി

0

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കളക്‌ടറേറ്റില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി. കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രമേയം യോഗത്തില്‍ പാസാക്കണമെന്ന ആവശ്യം മന്ത്രി നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
അതേസമയം, കൊലപാതകത്തെ അപലപിച്ച യോഗത്തില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. യു.ഡി.എഫ് പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യം മറ്റുള്ളവരുമായി ആലോചിച്ച്‌ പിന്നീട് പറയാമെന്നാണ് അറിയിച്ചതെന്നും, അതു കേള്‍ക്കാതെയാണ് അവര്‍ ഇറങ്ങിപ്പോയതെന്നും അദ്ദേഹം പ്രതികരിച്ചു.

ജില്ലാ കളക്‌ടര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ യു.ഡി.എഫ് നേതാക്കളായ അഡ്വ. സി.കെ ശ്രീധരന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എ. ഗോവിന്ദന്‍ നായര്‍ എന്നിവരാണ് സി.ബി.ഐ അന്വേഷണ ആവശ്യം ആദ്യമേ ഉന്നയിച്ചത്. ആവശ്യം നിഷേധിച്ചതോടെ, യോഗം പ്രഹസനമെന്ന് ആരോപിച്ച്‌ ഇവര്‍ക്കൊപ്പം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് എം.ഐ ഖമറുദ്ധീന്‍, സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവരും യോഗസ്ഥലം വിട്ടു.

Leave A Reply

Your email address will not be published.