കിം​ജോം​ഗ് ഉ​ന്നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ട്രം​പ് വി​യ​റ്റ്നാ​മി​ലെ​ത്തി

0

ഹ​നോ​യ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം​ജോം​ഗ് ഉ​ന്നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി വി​യ​റ്റ്നാ​മി​ലെ​ത്തി. 27, 28 തീ​യ​തി​ക​ളി​ലാ​ണ് നി​ര്‍​ണ്ണാ​യ​ക​ കൂ​ടി​ക്കാ​ഴ്ച. വി​യ​റ്റ്നാ​മി​ലെ ഹ​നോ​യി​ല്‍ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള വേ​ദി​യി​ലാ​ണ് ട്രം​പും- കി​മ്മും ക​ണ്ടു​മു​ട്ടു​ക. ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ദ്യ ഉ​ച്ച​കോ​ടി കൈ​ക്കൊ​ണ്ട തീ​രു​മാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​രു നേ​താ​ക്ക​ളും ത​മ്മി​ല്‍ വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

Leave A Reply

Your email address will not be published.