ലൈം​ഗിക ചൂഷണം; കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ല് കുറ്റക്കാരനെന്ന് കണ്ടെത്തി

0

സിഡ്നി: വത്തിക്കാനിലെ മുതിര്‍ന്ന ആത്മീയാചാര്യന്‍ ഇരുപത്തിരണ്ട് വര്‍ഷം മുമ്ബ് രണ്ട് ആണ്‍കുട്ടികളെ ലൈം​ഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തി. കത്തോലിക്കാ സഭയിലെ മുതിര്‍ന്ന കര്‍ദ്ദിനാളന്‍മാരില്‍ ഒരാളായ ജോര്‍ജ്ജ് പെല്ലിനെയാണ് ലൈംഗികചൂഷണ ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
ജോര്‍ജ്ജ് പെല്ല് ആത്മീയാചാര്യന്‍ ഇരുപത്തിരണ്ട് വര്‍ഷം മുമ്ബ് മെല്‍ബണില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കെ തന്‍റെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം 13 വയസ്സുള്ള അള്‍ത്താര ബാലകരെ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിളിച്ച്‌ വരുത്തിയ ശേഷം പെല്‍ ഇവരെ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Leave A Reply

Your email address will not be published.