ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ആവശ്യമില്ല; പ്രകാശ് രാജ്

0

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ആവശ്യമില്ലെന്ന് നടന്‍ പ്രകാശ് രാജ്. സ്വതന്ത്രമായ കാഴ്ച്ചപ്പാടുകളുമായാണ് താന്‍ തിരഞ്ഞെടുപ്പിലേയ്ക്കിറങ്ങുന്നതെന്നും രാഷ്ട്രീപ്പാര്‍ട്ടികളും അവരുടെ കാഴ്ചപ്പാടുകളുമായി തനിക്ക് ബന്ധമില്ലെന്നും നടന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും അംഗമാകാനില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകടനപത്രികയിലേയക്കുള്ള നിര്‍ദേശങ്ങളാരാഞ്ഞ് പ്രചാരണം തുടരുകയാണ് താരം. പാര്‍ട്ടിയംഗത്വം സ്വീകരിക്കാമെങ്കില്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്ദാനത്തോടാണ് പ്രകാശ് രാജിന്‍റെ പ്രതികരണം.
പതിനഞ്ചുവര്‍ഷമായി ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലാണ് പ്രകാശ് രാജ് ഇത്തവണ ജനവിധി തേടുന്നത്. മണ്ഡലം തിരിച്ചു പിടിക്കേണ്ടത് അനിവാര്യമായതിനാലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ പിന്തുണ നല്‍കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. ഇത് നിരസിച്ചതോടെ പ്രകാശ് രാജിനെ മുന്‍നിര്‍ത്തി മണ്ഡലംപിടിക്കാമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി.

Leave A Reply

Your email address will not be published.