റ​ഷ്യ-​ഇ​ന്ത്യ-​ചൈ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സു​ഷ​മ സ്വ​രാ​ജ് ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

0

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് റ​ഷ്യ-​ഇ​ന്ത്യ-​ചൈ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ചൈ​ന​യി​ലെ വുഷനാ​ണ് ഉ​ച്ച​കോ​ടി​ക്ക് വേ​ദി​യാ​കു​ന്ന​ത്. അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, റ​ഷ്യ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രെ വി​ളി​ച്ച്‌ അ​തി​ര്‍​ത്തി കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര. 16-ാമ​ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ഉ​ച്ച​കോ​ടി​യി​ല്‍ വെ​ച്ച്‌ റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ര്‍​ജി ലാ​വ്റോ​വു​മാ​യും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാ​ങ് യി​യു​മാ​യും സു​ഷ​മ സ്വ​രാ​ജ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​ന്താ​രാ​ഷ്ട്ര സാ​ഹ​ച​ര്യ​ങ്ങ​ള്‍, പ്രാ​ദേ​ശി​ക വി​ക​സ​നം, ആ​ഗോ​ള ഭീ​ക​ര​ത, മേ​ഖ​ലാ സ​മാ​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

Leave A Reply

Your email address will not be published.