യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപാതകം; കെ.എസ്.യു സമരത്തിലേക്ക്

0

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സമരം തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ചിതാഭസ്മം വഹിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന യാത്ര തിരുവനന്തപുരത്ത് സമാപിച്ച ശേഷം, മാര്‍ച്ച്‌ 6 മുതല്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും കെ.എസ്.യു മാര്‍ച്ച്‌ നടത്തും.
കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും സാമൂഹ്യ വിരുദ്ധരെന്നാണ് കുടുംബയോഗങ്ങള്‍ നടത്തി സി.പി.എം പ്രചരിപ്പിക്കുന്നത്. ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം സി.പി.എമ്മിന് പ്രാദേശികമായി പ്രയാസമുണ്ടാക്കുമെന്ന് കണ്ടാണ് രണ്ട്പേരെയും കൊലപ്പെടുത്തിയത്. കൊലവിളി പ്രസംഗം നടത്തിയ മുസ്തഫയ്ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം. കൊലപാതകത്തെ സോഷ്യല്‍ മീഡിയയിലൂടെ ന്യായീകരിക്കുന്ന സൈബര്‍ സഖാക്കളുടെ മനസ് മുഖ്യമന്ത്രിയുടേതിനേക്കാള്‍ കല്ലാണെന്നും അഭിജിത്ത് പറ‌ഞ്ഞു.

Leave A Reply

Your email address will not be published.