ന്യുസിലാന്‍ഡ്‌ , ബംഗ്ലാദേശ്‌ ആദ്യ ടെസ്റ്റ്‌ ആരംഭിച്ചു

0

ന്യുസിലാന്‍ഡ്‌ , ബംഗ്ലാദേശ്‌ ആദ്യ ടെസ്റ്റ്‌ ഇന്ന് ആരംഭിച്ചു. മൂന്ന് ടെസ്റ്റുകള്‍ ഉള്ള പരമ്ബരയിലെ ആദ്യ ടെസ്റ്റാണ് ഇന്നാരംഭിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ന്യൂസിലണ്ടിന്‍റെ കൃത്യമായ ബൗളിങ്ങിന് മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. ബംഗ്ലാദേശിന്‍റെ ആദ്യ ഇന്നിങ്‌സ് 234 റണ്‍സിന് അവസാനിച്ചു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ന്യൂസിലന്‍ഡ് വിക്കറ്റ് പോകാതെ 66 റണ്‍സ് എടുത്തിട്ടുണ്ട്.

ബംഗ്ലാദേശിന്‍റെ തമീം ഇക്ബാല്‍ സെഞ്ചുറി നേടി. തമീമിന്‍റെ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശ് 150 കടന്നത്. ന്യൂസിലന്‍ഡ് ബൗളര്‍ നെയിലിന് അഞ്ചു വിക്കറ്റ് ലഭിച്ചു.

Leave A Reply

Your email address will not be published.