ബിജെപി ഓഫീസിന് സമീപം ബോംബ് സ്ഫോടനം

0

കണ്ണൂര്‍ : തലശ്ശേരിയില്‍ ബി.ജെ.പി ഓഫീസിന് സമീപം ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക്. ഓഫീസിന് സമീപത്തെ ഗ്രൗണ്ടിലെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ശുചീകരണത്തില്‍ ഏര്‍പ്പെട്ട മൂന്ന് തൊഴിലാളികളെയാണ് പരിക്കുകളോടെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. പൊന്തക്കാട്ടില്‍ ഒളിപ്പിച്ചുവച്ച ബോംബുകളാണ് പൊട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.