ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് ക്രിസ് ഗെയ്ല്‍

0

സെന്റ് ജോര്‍ജ്സ്: വെസ്റ്റ് ഇന്‍ഡീസിന്‍റെ മിന്നും താരം ക്രിസ് ഗെയ്ല്‍ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് 40 വയസുകാരനായ ഗെയ്ല്‍ നേട്ടം കൊയ്തത്. മത്സരത്തില്‍ തകര്‍ത്തടിച്ച ഗെയ്ല്‍ ഏകദിന കരിയറിലെ 25-ാം സെഞ്ചുറിയും നേടി. 14 സിക്സും 11 ഫോറും പറത്തി 97 പന്തില്‍ 162 റണ്‍സ് ഗെയ്ല്‍ നേടിയെങ്കിലും മത്സരം വിന്‍ഡീസ് 29 റണ്‍സിന് തോറ്റു.

ബ്രയാന്‍ ലാറയ്ക്ക് ശേഷം ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ വിന്‍ഡീസ് താരമാണ് ഗെയ്ല്‍. ഏകദിനത്തില്‍ 10,000 ക്ലബില്‍ കയറിയ 14-ാം ബാറ്റ്സ്മാന്‍ എന്ന റിക്കാര്‍ഡും ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചു. മേയ് അവസാനം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ചിറങ്ങിയ ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്ബ രയില്‍ രണ്ടു സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. 288 ഏകദിനങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ ഗെയ്ല്‍ 10,074 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഇതില്‍ 25 സെഞ്ചുറികളും 50 സെഞ്ചുറികളും ഉള്‍പ്പെടുന്നു. 165 വിക്കറ്റുകളും ഏകദിനത്തില്‍ ഗെയ്ല്‍ സ്വന്തമാക്കിയിട്ടുണ്ട് .

Leave A Reply

Your email address will not be published.