മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് സമാപിക്കും

0

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലാണ് സമാപന ചടങ്ങുകള്‍ നടക്കുക. കാസര്‍കോട് ജില്ലയില്‍ നിന്ന് ഫെബ്രുവരി മൂന്നിനാണ് എ.കെ.ആന്റണി കൈമാറിയ പതാകയുമായി മുല്ലപ്പള്ളി ജനമഹായാത്ര ആരംഭിച്ചത്. തുടര്‍ന്ന് 140 നിയോജക മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. വ്യാഴാഴ്ച രാവിലെ കാഞ്ഞിരംകുളത്തുനിന്ന് യാത്ര ആരംഭിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ആറോടെ നഗരത്തില്‍ പ്രവേശിക്കും. തമ്ബാനൂര്‍ ആര്‍.എം.എസിന് മുന്നില്‍ ജാഥയെ സ്വീകരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമാന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

Leave A Reply

Your email address will not be published.