കര, വ്യോമ, നാവിക സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ തലവന്‍മാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്ക് പുറമെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തതായാണ് സൂചന. വ്യോമസേന പൈലറ്റിനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതിന് ഇന്ത്യ ശക്തമായ താക്കീത് നല്‍കിയതിന് പിന്നാലെയാണ് സൈനിക തലവന്‍മാരുടെ യോഗം വിളിച്ചതെന്നതും ശ്രദ്ധേയമാണ്. പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധനെ സുരക്ഷിതമായി ഉടന്‍ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്‍റെ മുഖം വികൃതമായി പ്രദര്‍ശിപ്പിച്ച നടപടിയ്ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു.

Leave A Reply

Your email address will not be published.