കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. കാശ്മീരിലെ ഹന്ദ്‌വാരയില്‍ വച്ച്‌ നടന്ന് ഏറ്റുമുട്ടലിലാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്.സിആര്‍പിഎഫ് ഇന്‍സ്പെക്ടറുള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. വാഗ അതിര്‍ത്തിയില്‍ പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്ന അതേ സമയത്ത് തന്നെയാണ് അതിര്‍ത്തിയിലും ഭീകരര്‍ പ്രകോപനം തുടര്‍ന്നത്. വൈകീട്ടോടെ രജൗരി ജില്ലയിലെ നൗഷേരയില്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്.

Leave A Reply

Your email address will not be published.