ജീവയുടെ വില്ലനായി ഗോവിന്ദ് പത്മസൂര്യ

0

ജീവയുടെ വില്ലനായി ഗോവിന്ദ് പത്മസൂര്യ എത്തുന്നു. ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായ’കീ’യിലാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നത്. കമ്ബ്യൂട്ടര്‍ ഹാക്കര്‍മാരായ ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ‘കീ’ യുടെ കഥ വികസിയ്ക്കുന്നത്. നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ ജീവയുടെ നായിക. ചിത്രം അടുത്ത മാസം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

Leave A Reply

Your email address will not be published.