ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മുംബൈയില്‍

0

ഈ കൊല്ലത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മുംബൈയിലെ മുംബൈ ഫുട്ബോള്‍ അറീനയില്‍ വെച്ച്‌ നടക്കും. ഐ.എസ്.എല്‍ ടീമായ മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ട് ആണ് മുംബൈ ഫുട്ബോള്‍ അറീന. മാര്‍ച്ച്‌ 17നാണ് ഫൈനല്‍. മാര്‍ച്ച്‌ 8 മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.

സെമി ഫൈനല്‍ മത്സരങ്ങളുടെ ആദ്യ പാദം 8,9 തിയ്യതികളിലും രണ്ടാം പാദം 11,12 തിയ്യതികളിലും നടക്കും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും എത്തിയവര്‍ തമ്മില്‍ ഒന്നാം സെമി ഫൈനല്‍ മത്സരവും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് എത്തിയവര്‍ രണ്ടാം സെമി ഫൈനലിലും ഏറ്റുമുട്ടും. ബെംഗളൂരു, എഫ്.സി ഗോവ, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവര്‍ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ആദ്യ ഐ.എസ്.എല്‍ ഫൈനല്‍ നടന്നതും മുംബൈയില്‍ വെച്ചായിരുന്നു. അന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച്‌ എ.ടി.കെ കിരീടം ചൂടിയിരുന്നു

Leave A Reply

Your email address will not be published.