ഇര്‍ഫാന്‍ ഖാന്‍ വീണ്ടും അഭിനയ രംഗത്തേക്ക്

0

മുംബൈ:കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വ രോഗമാണെന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വെളിപ്പെടുത്തുന്നത്. പിന്നീട് ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമറാണ് എന്നും സ്ഥിരീകരിച്ചു. ഇര്‍ഫാന്‍റെ ആയുരാരോഗ്യത്തിനായി സിനിമാലോകവും പ്രേക്ഷകരും പ്രാര്‍ത്ഥനയിലായിരുന്നു. ഇപ്പോഴിതാ ഏവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത.ലണ്ടനിലെ ചികിത്സയ്ക്ക് ശേഷം ഇര്‍ഫാന്‍ തിരിച്ചെത്തിയിരിക്കുന്നു. ഫെബ്രുവരിയിലാണ് അദ്ദേഹം തിരിച്ചെത്തിയത്. അദ്ദേഹം പൂര്‍ണമായും രോഗ വിമുക്തനാണ് ഇപ്പോള്‍ എന്ന് സംവിധായകനും ഇര്‍ഫാന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ തിഗ്മാന്‍ഷു ധൂലിയയാണ് വെളിപ്പെടുത്തിയത്. മാത്രമല്ല, ഉടന്‍ തന്നെ പുതിയ ചിത്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.