ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍

0

ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി ഷവോമിയുടെ ഉപ ബ്രന്‍ഡായി മാറിയതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണാണ് റെഡ്മി നോട്ട് 7. ജനുവരി 15 മുതല്‍ ചൈനിസ് വിപണിയില്‍ ഫോണിന്‍റെ വില്‍പ്പന ആരംഭിച്ചിരുന്നു. 48 മെഗാപിക്സല്‍ ക്യാമറയുമായാണ് ഫോണ്‍ എത്തുന്നത് എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 4000 എം എ എച്ചാണ് ഫോണിന്‍റെ ബാറ്ററി ബാക്കപ്പ്. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ളതാണ് ഫോണിന്‍റെ ബാറ്ററി.നോട്ട് 7ന്‍റെ 3 ജി ബി റാം 32 ജി ബി മെമ്മറി മോഡലിന് 9,999 രൂപയും 4 ജി.ബി റാം 64 ജി ബി മെമ്മറി മോഡലിന് 11,999 രൂപയുമാണ് വില.

Leave A Reply

Your email address will not be published.