ഭീകരതക്കെതിരെ ഇന്ത്യയ്ക്ക് ഐക്യദാ‌ര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യ

0

ഡല്‍ഹി : ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുചിന്‍ അറിയിച്ചു. ഭീകരതക്കെതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിന് ഐക്യദാ‌ര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പുചിന്‍ പിന്തുണ അറിയിച്ചത്. റഷ്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഭീകരവാദത്തെ ചെറുക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Leave A Reply

Your email address will not be published.