സംവരണ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി : സംവരണ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. എസ്‍സി, എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തുമെന്നതാണ് ഇതില്‍ പ്രധാനം. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി പാസാക്കിയ 10 ശതമാനം സംവരണവും ജമ്മു കശ്മീരില്‍ നടപ്പിലാക്കും. ഇത് പ്രകാരം ജമ്മുകശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉളളവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു. ഇതിനായുള്ള പ്രത്യേക ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ ഒരു വകുപ്പില്‍ ഭേഭഗതി വരുത്തിയ ശേഷം പുതിയൊരു സംവരണ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.