‘തുറമുഖം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

0

രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുറമുഖം’. നിവിന്‍ പോളി മുഖ്യകഥാപാത്രമാവുന്ന ‘തുറമുഖ’ത്തിന്റെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി റിലീസ് ചെയ്തു. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുന്‍ചിത്രമായ ‘കമ്മട്ടിപ്പാട’വും കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’.

നിവിന്‍ പോളിയ്ക്കു പുറമെ ബിജു മേനോന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയത്തില്‍ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂര്‍ണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.