ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

0

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. യമണ്ടന്‍ പ്രേമകഥയുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രം ഈദിന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബി സി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ യുടെ സംവിധായകന്‍ . സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു.

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാര്‍, സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന കോമഡി പ്രാധാന്യമുള്ള ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്റോ ജോസഫാണ്.സുജിത്ത് വാസുദേവനാണ് ചിത്രത്തിന്റെ ഛായഗ്രഹണം, എഡിറ്റിങ് ജോണ്‍ കുട്ടിയും, നാദിര്‍ഷ ചിത്രത്തിന് വേണ്ടി സംഗീതവും ഒരുക്കിയിരിക്കുന്നു.

Leave A Reply

Your email address will not be published.