‘കുമ്ബളങ്ങി നൈറ്റ്സ്’ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു

0

കുമ്ബളങ്ങി നൈറ്റിസിനെ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദിപറഞ്ഞുകൊണ്ടും ഒന്നൂടെ കാണാന്‍ ക്ഷണിച്ചുകൊണ്ടും കുമ്ബളങ്ങി നൈറ്റ്സിന്‍റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി.

ചിത്രത്തിലുള്ള ഒരു നാടന്‍പാട്ടിന്‍റെ അകമ്ബടിയോടെയാണ് രണ്ട് മിനിറ്റ് 3 സെക്കന്‍റുള്ള ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബിലെത്തിയ ഉടന്‍ ട്രെയിലറിന് കാഴ്ചക്കാരേറിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് നിര്‍മ്മിച്ചിരിക്കുന്ന കുമ്ബളങ്ങി നൈറ്റ്സിന്‍റെ സംവിധായകന്‍ നവാഗതനായ മധു സി.നാരായണനാണ്.
ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു ഫഹദ്. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.