കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തൃശൂരില്‍ സമാപനമാകും

0

കൊച്ചി : എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിച്ച കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തൃശൂരില്‍ സമാപനമാകും.
ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ…, വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തിരുവനന്തപുരത്തുനിന്നും മഞ്ചേശ്വരത്തു നിന്നുമായി കേരള സംരക്ഷണ യാത്രകള്‍ ആരംഭിച്ചത്.
യാത്രകളുടെ സന്ദേശവുമായി ജില്ലയില്‍ മൂന്ന് ദിവസം നീണ്ട വാഹന പ്രചാരണ ജാഥയും സംഘടിപ്പിച്ചു.ലക്ഷം പേരുടെ റാലിയോടെ മാര്‍ച്ച്‌ രണ്ടിന് വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥികോര്‍ണറില്‍ കേരള സംരക്ഷണ യാത്രകള്‍ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.