പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അഭിനന്ദന്‍ വര്‍ധമാനെ സന്ദര്‍ശിച്ചു

0

ന്യൂഡല്‍ഹി:  വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. വ്യോമസേന ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി അഭിനന്ദനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. അതിര്‍ത്തിയില്‍ വച്ചു തന്നെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.