കര്‍ണാടക കോണ്‍ഗ്രസ്​ എം.എല്‍.എ ഉമേഷ്​ ജാദവ്​ രാജി ​വെച്ചു

0

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്​ എം.എല്‍.എ ഉമേഷ്​ ജാദവ്​ രാജി ​വെച്ചു. തിങ്കളാഴ്​ച രാജിക്കത്ത്​ നിയമസഭാ സ്​പീക്കര്‍ക്ക്​ കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല.രാജി വെച്ച ശേഷം അദ്ദേഹം ഗുല്‍ബര്‍ഗ ലോക്​സഭ മണ്ഡലത്തില്‍ നിന്ന്​ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്​. ചിഞ്ചോളി നിയോജക മണ്ഡലത്തില്‍ നിന്ന്​ രണ്ട്​ തവണ കോണ്‍ഗ്രസ്​ ടിക്കറ്റില്‍ മത്സരിച്ച്‌​ എം.എല്‍​.എയായ വ്യക്തിയാണ്​ ഉമേഷ്​ ജാദവ്​. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്​ കൊണ്ടു പോകുന്നതില്‍ കോണഗ്രസ്​-ജെ.ഡി.എസ്​ മുന്നണി സര്‍ക്കാറില്‍ നിന്ന്​ വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന പരാതി ജമേഷിനുണ്ടായിരുന്നതായാണ് ​ വിവരം.

Leave A Reply

Your email address will not be published.