കള്ളനോട്ട് അച്ചടിച്ച്‌ വിതരണം ചെയ്യുന്ന സംഘം പിടിയില്‍

0

തിരുവനന്തപുരം:  തലസ്ഥാനത്ത് കള്ളനോട്ട് അച്ചടിച്ച്‌ വിതരണം ചെയ്യുന്ന സംഘം പിടിയില്‍. നെയ്യാര്‍ ഡാം പ്രദേശം കേന്ദ്രീകരിച്ച്‌ കള്ളനോട്ടടിക്കുന്ന നാലംഗ സംഘമാണ് പിടിയിലായത്. കുറ്റിച്ചല്‍ കള്ളോട് പാറമുകള്‍ പുത്തന്‍ വീട്ടില്‍ താമസിക്കുന്ന ഷാജഹാന്‍ ഇയാളുടെ സഹായികളായ കുറ്റിച്ചല്‍ സ്വദേശി അര്‍ഷാദ്, കോട്ടൂര്‍ സൗദ് മന്‍സിലില്‍ സൗദ് കുറ്റിച്ചല്‍ കള്ളോട് പാറമുകള്‍ പുത്തന്‍വീട്ടില്‍ ഷെരീഫ് എന്നിവരാണ് പിടിയിലായത്.

പ്രധാന പ്രതിയായ ഷാജഹാന്‍ സിഗരറ്റ് വാങ്ങാനായി കടയില്‍ ചെന്ന് കള്ളനോട്ട് കൊടുത്തപ്പോഴാണ് കള്ളനോട്ട് സംഘത്തെ കുറിച്ചുള്ള ചുരുളഴിയുന്നത്. കടയില്‍ ചെന്ന് ഷാജഹാന്‍ നോട്ട് നല്‍കിയതോടെ വ്യാപാരിക്ക് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തുന്നതുവരെ വ്യാപാരികള്‍ പ്രതിയെ തടഞ്ഞു വച്ച്‌ കൈമാറുകയായിരുന്നു.സംഘത്തെ കുറിച്ച്‌ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്. ഇവരുടെ വീടുകളിലും മറ്റും പരിശോധന നടത്തും.

Leave A Reply

Your email address will not be published.