‘ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലേയ്ക്ക് പുതുമുഖ നായികയെ തേടുന്നു

0

ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ മാസം ആരംഭിക്കുമെന്ന് വിനയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചിത്രത്തിലേയ്ക്ക് ഒരു പുതുമുഖ നായികകയെയും ആവശ്യമാണെന്ന് വിനിയന്‍ കുറിപ്പില്‍ പറയുന്നു.
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയില്‍ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളില്‍ പൊക്കവും അഭിനയ താല്‍പ്പര്യവുമുള്ള പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്‌പേജിലേക്ക് ഫോട്ടോയും ഫോണ്‍ നമ്ബറും ഉള്‍പ്പടെ മെസ്സേജ് ചെയ്താല്‍ പരിഗണനാര്‍ഹരായവരെ സെലക്‌ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.

Leave A Reply

Your email address will not be published.