നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു

0

മലയാളത്തിന്‍റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തിനുശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ശരത് ചന്ദ്രന്‍ നിര്‍മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ “കബീറിന്‍റെ ദിവസങ്ങള്‍ “എന്ന ചിത്രത്തിലൂടെയാണു ജഗതിയുടെ തിരിച്ചുവരവ്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സംവിധാനം ശരത്ചന്ദ്രന്‍, നിര്‍മാണം ശരത് & ശൈലജ . തിരക്കഥ സംഭാഷണം ശ്രീകുമാര്‍ പി. കെ. , ജയറാം കൈലാസ് (പ്രൊജെക്‌ട് ഡിസൈനര്‍ ) ക്യാമറ ഉദയന്‍ അമ്ബാടി . ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍ .ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചല്‍ ഡേവിസ് ,ആദിയ പ്രസാദ് ,സുധീര്‍ കരമന ,മേജര്‍ രവി ,ബിജുക്കുട്ടന്‍ ,കൈലാഷ് ,പദ്മരാജന്‍ രതീഷ് ,നോബി ,താരകല്യാണ്‍ സോനാ നായര്‍, ജിലു ജോസഫ് എന്നിവര്‍ അഭിനയിക്കുന്നു.

Leave A Reply

Your email address will not be published.