ജിപ്‌സിയുടെ ഉത്പദാനം അവസാനിപ്പിച്ച്‌ മാരുതി സുസുക്കി

0

ജിപ്‌സിയുടെ ഉത്പദാനം അവസാനിപ്പിച്ച്‌ മാരുതി സുസുക്കി. ഇന്ത്യയില്‍ നടപ്പിലാകാന്‍ പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ വാഹനത്തിന് സാധ്യമല്ലാത്തതാണ് ജിപ്സിയെ പിന്‍വലിക്കാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്. ജിപ്‌സിയുടെ ബുക്കിംഗ് സ്വീകരിക്കരുതെന്ന നിര്‍ദേശവും മാരുതി നല്‍കി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ജിപ്സിക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനും എബിഎസ്, എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്ന അധിക സുരക്ഷാ സംവിധാനങ്ങള്‍ ജിപ്സിയില്‍ നല്‍കുന്നത് പ്രായോഗികമല്ലെന് വിലയിരുത്തലിലാണ് ഇപ്പോള്‍ മാരുതി സുസുക്കി.ഇതോടെ മൂന്നു പതിറ്റാണ്ട് നീണ്ട ജിപ്‌സിയുടെ യാത്രയാണ് ഇപ്പോള്‍ അവസാനിക്കുന്നത്. 1985 -ലാണ് മാരുതിയുടെ മൂന്നാമത്തെ മോഡലായി ജിപ്‌സി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നത്.

Leave A Reply

Your email address will not be published.