സംയുക്ത മേനോന്‍ ചിത്രം ജൂലായ് കാട്രിലിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

0

സംയുക്ത മേനോന്‍റെ ആദ്യ തമിഴ് ചിത്രം ജൂലായ് കാട്രിലിന്‍റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ട്രെയിലറില്‍ ലിപ് ലോക്ക് സീനിലും ഗ്ലാമറസ് വേഷത്തിലുമാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്.

ആനന്ദ് നാഗാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. അമരകാവ്യം, വെട്രിവേല്‍, നേരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. കെസി സുന്ദരമാണ് ഈ റൊമാന്റിക്ക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്തയ്‌ക്കൊപ്പം മലയാളി നടി അഞ്ജു കുര്യനും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ഹാസ്യ താരം സതീഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഷ്യ ശ്രീധര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കാവിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്‍റെ ബാനറില്‍ ശരവണന്‍ പളനിയപ്പനാണ് നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.