ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച്‌ വി വി എസ് ലക്ഷ്മണ്‍

0

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച്‌ ഇതിഹാസ താരം വി വി എസ് ലക്ഷ്മണ്‍. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ലക്ഷ്മണിന്റെ ടീമില്‍ ഇടമില്ല‌. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനെയാണ് അദ്ദേഹം തന്റെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോളിംഗില്‍ ടീമിന്റെ ബാക്കപ്പ്‌ പേസറായി ഖലീല്‍ അഹമ്മദിനെയാണ് ലക്ഷ്മണ്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ബാക്കപ്പ് ഓപ്പണറായി ലക്ഷ്മണ്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത് കെ എല്‍ രാഹുലിനെയാണ്. വിരാട് കോഹ്ലി, അമ്ബാട്ടിറായുഡു, എം എസ് ധോണി, കേദാര്‍ ജാദവ് എന്നിവരാണ് ടീമിലെ മറ്റ് ബാറ്റ്സ്മാന്മാര്‍.ഹാര്‍ദിക് പാണ്ട്യയാണ് ഓള്‍ റൗണ്ടര്‍ സ്ഥാനത്തുള്ളത്. കുല്‍ദീപ്‌യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തി. ജസ്പ്രിത് ബുംറ നയിക്കുന്ന പേസ് ബൗളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ് എന്നിവര്‍ അണിനിരക്കും.

Leave A Reply

Your email address will not be published.