ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 16 സീറ്റുകളില്‍ മല്‍സരിക്കും

0

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായി. സിപിഎം 16 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂർ), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂർ), ജോയ്സ് ജോർജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങൽ) എന്നിവർ അതേ മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടണമെന്നാണ് സെക്രട്ടേറിയറ്റിന്‍റെ നിർദേശം. നേതൃത്വത്തിന്‍റെ തീരുമാന പരമായി. ചാലക്കുടിയില്‍ നടന്‍ ഇന്നസെന്‍റ് വീണ്ടും മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു ഇതിനോടൊപ്പം പി . ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തുമെന്ന് സൂചനയുണ്ട് . വീണ ജോര്‍ജ്ജിനെ പത്തനം തിട്ടയില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനമുണ്ട്.
കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എ ,മലപ്പുറത്ത് വിപി സാനു മല്‍സരിക്കാന്‍ സാധ്യത ,കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്ബ് ,എറണാകുളത്ത് പിരാജീവ്, എം.എൽ.എ.മാരായ എ. പ്രദീപ്കുമാർ കോഴിക്കോട്ടും എ.എം. ആരിഫ് ആലപ്പുഴയിലും മത്സരിക്കും. കാസർകോട്ട് പി. കരുണാകരന് പകരം പാർട്ടി മുൻ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ വരും. ബുധനാഴ്ച അതത് മണ്ഡലങ്ങളിലെ പാർലമെന്ററി കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിർദേശം ചർച്ചചെയ്യും. അതിനുശേഷം വ്യാഴാഴ്ച സംസ്ഥാനസെക്രട്ടേറിയറ്റും തുടർന്ന് സംസ്ഥാനകമ്മിറ്റിയും ചേരും. സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റിന്‍റെ നിർദേശങ്ങൾ അതേപടി അംഗീകരിക്കാനാണ് സാധ്യത. വെള്ളിയാഴ്ച ഇടതുമുന്നണി യോഗം ചേർന്ന് സ്ഥാനാർഥിപ്പട്ടിക അംഗീകരിക്കും.

Leave A Reply

Your email address will not be published.