ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി

0

കൊച്ചി: കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ഏത് ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതിഷേധിക്കുന്നതിന് ജനങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ഓര്‍മിപ്പിച്ചു. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് അക്രമത്തിനുള്ള ലൈസന്‍സ് അല്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരേ സ്വമേധയ എടുത്ത കേസില്‍ ഡീന്‍ കുര്യാക്കോസും കാസര്‍ഗോട്ടെ യുഡിഎഫ് നേതാക്കളും സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളിക്കളഞ്ഞു. ഹര്‍ത്താലിനെതിരായ ഉത്തരവിനെക്കുറിച്ച്‌ അറിവില്ലെന്നായിരുന്നു നേതാക്കളും വാദം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച ഹൈക്കോടതി ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും ഉത്തരവിട്ടു. കേസില്‍ നേതാക്കള്‍ നേരിട്ട ഹാജരാകേണ്ടന്നും കോടതി ഉത്തരവിട്ടു.

Leave A Reply

Your email address will not be published.