ഐ എസ് എല്‍; പ്ലേ ഓഫ് പോരാട്ടങ്ങള്‍ നാളെ മുതല്‍

0

ഗുവാഹത്തി: ഐ എസ് എല്ലില്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. സെമിഫൈനല്‍ ആദ്യ പാദത്തില്‍ നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളുരു എഫ് സിയും ഏറ്റുമുട്ടും. ഗുവാഹത്തിയില്‍ രാത്രി 7.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ബെംഗളുരു ഒന്നാമതും നോര്‍ത്ത് ഈസ്റ്റ് നാലാം സഥാനത്തുമാണ്. രണ്ടാം സെമിയില്‍ ശനിയാഴ്‌ച മുംബൈ സിറ്റിയും എഫ് സി ഗോവയും ഏറ്റുമുട്ടും. പ്ലേ ഓഫില്‍ കടന്നിട്ടുള്ള നാല് ടീമുകളും ഇതുവരെ ഐ എസ് എല്‍ കിരീടം നേടിയിട്ടില്ല. ഗോവയും ബെംഗളുരുവും നേരത്തേ ഫൈനലില്‍ എത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.