രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം ഇന്ന്

0

ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഏകദിന ഉപവാസം നടത്തും. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്ന് ആരോപിച്ചാണ് ഉപവാസം. കട്ടപ്പനയില്‍ രാവിലെ 10ന് തുടങ്ങുന്ന ഉപവാസ സമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം. പ്രളയത്തിന് ശേഷം കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തത് കൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും അതിന്‍റെ ഫലം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാര്‍ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.