അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്‍

0

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി ഹിലരി ക്ലിന്റണ്‍. ഇനിയൊരങ്കത്തിന് താനുണ്ടാവില്ല. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് താന്‍ ശക്തമായി തന്നെ ഉണ്ടാകും. തന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് താന്‍ മറുപടി നല്‍കിയതായും ഹിലരി വ്യക്തമാക്കി. യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂടിയായിരുന്ന ഹിലരി ക്ലിന്റണ്‍. ഹിലരി മത്സരിക്കുന്നില്ലെന്നറിയിച്ചതോടെ 2020ല്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായി ബെര്‍നി സാന്റേഴ്‌സ് മത്സരിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.

Leave A Reply

Your email address will not be published.