കോണ്‍ഗ്രസുമായി പശ്ചിമബംഗാളില്‍ മുന്നണിയുണ്ടാക്കിയിട്ടില്ല; കോടിയേരി ബാലകൃഷ്ണന്‍

0

തിരുവനന്തപുരം: കോണ്‍ഗ്രസുമായി പശ്ചിമബംഗാളില്‍ സി.പി.എം മുന്നണിയുണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവിടെ തൃണമൂല്‍ ഭരണത്തിനെതിരെയും കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരെയും ശക്തമായ എതിര്‍പ്പുകളുണ്ട്. രണ്ട് പാര്‍ട്ടികള്‍ക്കുമെതിരെ ചിന്തിക്കുന്ന ആളുകളെ പരമാവധി ഏകോപിപ്പിക്കുകയാണ് സി.പി.എമ്മിന്‍റെ ദൗത്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന നാല് മണ്ഡലങ്ങളില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ നിറുത്തില്ല. പകരം സി.പി.എമ്മിന്‍റെ രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാതിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കും. ബി.ജെ.പി ശക്തമായ ഇടങ്ങളില്‍ ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ അവിടെ ബി.ജെ.പിയെ എതിരിടുന്ന മുഖ്യശക്തിയാരാണെന്ന് നോക്കി അവര്‍ക്ക് വോട്ട് ചെയ്യണമെന്നതാണ് നിലപാട്. ഇക്കാര്യത്തില്‍ രഹസ്യ ഇടപാടുകളൊന്നുമില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കുകയെന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണെന്നും കോടിയേരി പറഞ്ഞു.

Leave A Reply

Your email address will not be published.