ഭീകര സംഘടനകള്‍ക്കെതിരെ പാക്ക് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നു

0

ഇസ്‌ലാമാബാദ്: നിരോധിത ഭീകര സംഘടനകളുടെ സ്വത്തും സ്ഥാപനങ്ങളും കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ പാക്ക് സര്‍ക്കാര്‍ തുടരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്‍റെ ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ, പോഷക സംഘടനയായ ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ (എഫ്‌ഐഎഫ്) എന്നിവയുടെ വിവിധ സ്ഥാപനങ്ങളും വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും ഇന്നലെ കണ്ടുകെട്ടി. ജമാഅത്തുദ്ദഅവ, എഫ്‌ഐഎഫ് എന്നിവയെ നിരോധിച്ചു ചൊവ്വാഴ്ച പാക്ക് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ, പാക്കിസ്ഥാനിലെ നിരോധിക്കപ്പെട്ട എഴുപതോളം ഭീകരസംഘടനകളുടെ പട്ടികയിലായി ഹാഫിസ് സയീദിന്‍റെ സംഘടനകളും ഉള്‍പ്പെടുത്തി.

Leave A Reply

Your email address will not be published.