പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകും

0

കോട്ടയം: പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പി.സി ജോര്‍ജ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. മകന്‍ ഷോണ്‍ ജോര്‍ജും സ്ഥാനാര്‍ത്ഥിയാകും. കോട്ടയത്ത് പി.ജെ ജോസഫ് മത്സരിച്ചാല്‍ പിന്‍തുണയ്‌ക്കാനും ജനപക്ഷം എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ തീരുമാനമായി. ഇരുപത് സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകും.

Leave A Reply

Your email address will not be published.