സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അംഗീകാരം ലഭിക്കും

0

ഡല്‍ഹി : സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ നിര്‍വ്വാഹക സമിതിയുടെ അംഗീകാരം ലഭിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് 48 സീറ്റുകളില്‍ മത്സരിക്കുന്നതിനുള്ള പട്ടികയാണ് സംസ്ഥാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പത്തും ബിഹാറില്‍ അഞ്ചും കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ നാലും സീറ്റുകളിലാണ് സിപിഐ മത്സരിക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് സിപിഎംയുടെ മത്സര കേന്ദ്രം. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പിപി സുനീറും തിരുവനന്തപുരത്ത് സി ദിവാകരനും മത്സരിക്കും.

Leave A Reply

Your email address will not be published.