പോലീസും മാവോയ്സ്റ്റും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

0

വയനാട് : വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയ്സ്റ്റും പോലീസും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്ക്. വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. മരിച്ചത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് സൂചന. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് സമീപമുണ്ടായിരുന്ന പോലീസ് സംഘം മാവോയിസ്റ്റുകളെ തിരിച്ചറിയുകയായിരുന്നു. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കണ്ണൂര്‍ റേഞ്ച് ഐജി വായനാട്ടിലെത്തി. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ എത്തുമെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.