വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധ​ന; ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​നി ആത്മഹത്യ ചെയ്തു

0

റാ​യ്പു​ര്‍: വ​സ്ത്ര​മ​ഴി​ച്ചു​ള്ള പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​യ ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ര്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാണ് സം​ഭ​വം. പ​രീ​ക്ഷ​യ്ക്കി​ടെ വി​ദ്യാ​ര്‍​ഥി​നി കോ​പ്പി​യ​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ക സം​ഘം വി​ദ്യാ​ര്‍​ഥി​നി​യു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കു​ട്ടി​യി​ല്‍​ നി​ന്ന് സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നു​ശേ​ഷം ഈ ​മാ​സം നാ​ലി​ന് വി​ദ്യാ​ര്‍​ഥി​നി വീ​ട്ടി​ലെ മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു​ശേ​ഷം കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നെ​ന്നും പ​രീ​ക്ഷ​യി​ല്‍ മെ​ച്ച​പ്പെ​ട്ട മാ​ര്‍​ക്ക് വാ​ങ്ങാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​പ്ര​ശ്ന​മെ​ന്നാ​ണു ത​ങ്ങ​ള്‍ ക​രു​തി​യ​തെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ യൂ​ണി​ഫോം അ​ഴി​ച്ചു പ​രി​ശോ​ധി​ച്ചെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ചു. സ്കൂ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​നി​യു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.