ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ മാ​ര്‍​ച്ച്‌ 13 മു​ത​ല്‍ ആ​രം​ഭി​ക്കും

0

മ​സ്ക​ത്ത്: ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ മാ​ര്‍​ച്ച്‌ 13 മു​ത​ല്‍ ആ​രം​ഭി​ക്കും. 18 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഹ​ജ്ജി​ന് പോകാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ള്‍ ചു​രു​ങ്ങി​യ​ത് ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലും ഒ​മാ​നി​ല്‍ സ്​​ഥി​ര​താ​മ​സ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. ഒ​മാ​നി​ല്‍​നി​ന്ന് നേരത്തേ ഹ​ജ്ജി​നുപോ​യ വി​ദേ​ശി​ക​ള്‍​ക്ക്​ ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല. നേരത്തേ ത​ങ്ങ​ള്‍ ഒ​മാ​നി​ല്‍​നി​ന്ന് ഹ​ജ്ജി​ന് പോ​യി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണം. ഹ​ജ്ജ് നി​ര്‍​വ​ഹി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ www.hajj.om എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം.

Leave A Reply

Your email address will not be published.