കശ്മീരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പ്രതികളെ പിടികൂടി

0

ലക്‌നൗ: ലക്‌നൗവില്‍ കശ്മീരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പ്രതികളെയും പൊലീസ് പിടികൂടി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. അക്രമിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ നായിക്ക് അബ്ദുല്‍ സലാം എന്നിവര്‍ക്ക് തുടര്‍ന്ന് കച്ചവടം നടത്താനുള്ള സംരക്ഷണമൊരുക്കുമെന്നും പൊലീസ് പറഞ്ഞു. ബജ്‌റംഗ് സോങ്കര്‍, അമര്‍, ഹിമാന്‍ഷു, അനിരുദ്ധ എന്നിവരെയാണ് പിടികൂടിയത്. ഇതില്‍ വിശ്വഹിന്ദു ദള്‍സംഘടനാ പ്രവര്‍ത്തകനായ ബജ്‌റംഗ് സോങ്കറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകമടക്കം ഒരു ഡസനോളം ക്രിമിനല്‍ കേസുകളുണ്ട്. തീവ്രവാദികളെന്നും കശ്മീരിലെ കല്ലേറുകാരെന്നും വിളിച്ചാണ് വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ ഇവരെ അക്രമിച്ചിരുന്നത്. കശ്മീരില്‍ നിന്നുള്ളവരായത് കൊണ്ടാണ് മര്‍ദ്ദിക്കുന്നതെന്ന് വിളിച്ചു പറഞ്ഞായിരുന്നു കാവി കുര്‍ത്ത ധരിച്ചെത്തിയവര്‍ കശ്മീരി യുവാക്കളെ നീണ്ട വടി വച്ച്‌ മര്‍ദ്ദിച്ചത്.

Leave A Reply

Your email address will not be published.