ദേശീയ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇസ്രായേല്‍

0

ജെറുസലേം: ഏപ്രില്‍ 9 ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇസ്രായേല്‍. തെരഞ്ഞെടുപ്പിനായി രാജ്യത്തെ വിവിധ പോളിങ് ബൂത്തുകളിലേക്ക് വോട്ടിങ് സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. കപ്പല്‍ മാര്‍ഗമാണ് ബാലറ്റ് പെട്ടികള്‍ ഓരോ ബൂത്തുകളിലേക്കും എത്തിക്കുന്നത്. ഇതിന്‍റെ നടപടികളും സ്രായേല്‍ തലസ്ഥാനമായ ഷോഹാമില്‍ പുരോഗമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് തടസ്സങ്ങളൊന്നൂം ഇതുവരെ നേരിട്ടിട്ടില്ലെന്നും കാര്യങ്ങള്‍ സുഗമമായാണ് നീങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിനിധി അറിയിച്ചു. നിലവില്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന് ഈ തെരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടുകള്‍ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. ലിക്കുദ് പാര്‍ട്ടിയുടെ നേതാവാണ് നെതന്യാഹു.

Leave A Reply

Your email address will not be published.