റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വെട്ടി കുറച്ചു

0

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടി കുറച്ചു , വായ്പാ പലിശയില്‍ കുറവ് ഉണ്ടാകും. ഇതോടെ പുതിയ പലിശ നിരക്ക് 6.25 ശതമാനമായി. പലിശ നിരക്കിലെ മാറ്റം റിവേഴ്‌സ് റിപ്പോ നിരക്കിനും ബാധകമാകുന്നതാണ്. ഇത് 6 ശതമാനവുമാകും.
അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇത് ഭവന വാഹന വായ്പയുടെ പലിശനിരക്കില്‍ കുറവ് വരുത്തും. റിസര്‍വ് ബാങ്കിന്‍റെ അര്‍ധവാര്‍ഷിക സാമ്ബത്തിക അവലോകന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത് ദാസ് ചുമതലയേറ്റ ശേഷമുള്ള ആദ്യ സാമ്ബത്തിക അവലോകനമാണിത്.

Leave A Reply

Your email address will not be published.