ടാറ്റയുടെ പ്രീമിയം ഹാച്ച്‌ ആല്‍ട്രോസിന്‍റെ പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിച്ചു

0

ടാറ്റയുടെ പ്രീമിയം ഹാച്ച്‌ ആല്‍ട്രോസിന്‍റെ പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിച്ചു. ജനീവ ഓട്ടോഷോയിലാണ് പുതിയ പ്രീമിയം ഹാച്ച്‌ മോഡല്‍ അവതരിപ്പിച്ചത്. ടാറ്റ വികസിപ്പിച്ച ഹാച്ച്‌ബാക്കിന്‍റെ ആദ്യം അവതരിപ്പിച്ചത്‌ 2018ല്‍ ന്യൂഡല്‍ഹി ഓട്ടോഷോയിലാണ്.

പുതിയ പ്രീമിയം ഹാച്ചിന്‍റെ പേര് ആല്‍ട്രോസ് എന്നാണ്.ആല്‍ബട്രോസില്‍ എന്ന കടല്‍പക്ഷിയില്‍ നിന്നാണ് ആല്‍ട്രോസ് എന്ന പേര് കണ്ടെത്തിയത്. പുതിയ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ടാറ്റയുടെ ഇംപാക്‌ട് ഡിസൈന്‍ 2.0 ഫിലോസഫിയിലാണ്. ഹ്യുമാനിറ്റി ലൈന്‍ ഗ്രില്‍, വലുപ്പമേറിയ ഹെഡ്‌ലാംപ്, കോണാകൃതിയുല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മധ്യത്തിലെ സ്‌ക്രീനിനു കീഴില്‍ എ സി വെന്റടക്കം ടി ആകൃതിയുള്ള സെന്റര്‍ കണ്‍സോള്‍ ഇവയെല്ലാം ആള്‍ട്രോസിലും ഉണ്ടാകും.

ആല്‍ട്രോസിന് രണ്ടു പെട്രോള്‍ എന്‍ജിനുകളാണ് ഉളളത്. ടിയാഗൊയിലെ 1.2 ലീറ്റര്‍,നാച്ചുറലി ആസ്പിരേറ്റഡ് എന്‍ജിനും നെക്‌സണിലെ 1.2 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് ഇവ.പ്രീമിയം ഹാച്ച്‌ വിഭാഗത്തിലെ ഏറ്റവും മികച്ച കരുത്തും സ്ഥലസൗകര്യവുമാണു ആല്‍ട്രോസിലുണ്ടെന്നാണ് ടാറ്റ പറയുന്നത്.

Leave A Reply

Your email address will not be published.