സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നിര്‍വാഹക സമിതി യോഗം അംഗീകാരം നല്‍കി

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗം കേരളത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് സി.ദിവാകരന്‍, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, തൃശൂരില്‍ രാജാജി മാത്യു തോമസ്, വയനാട്ടില്‍ പി.പി. സുനീര്‍ എന്നിവരാണ് സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍. പട്ടിക സി.പി.ഐ കേന്ദ്രനേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ദേശീയ നേതാവ് ആനി രാജയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യ വീണ്ടും ഉയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക മാറ്റങ്ങളില്ലാതെ അംഗീകരിക്കാന്‍ ധാരണയാവുകയായിരുന്നു.
ദേശീയതലത്തില്‍ നാല്‍പ്പതിലധികം സീറ്റുകളില്‍ മത്സരിക്കാനാണ് സി.പി.ഐ ഒരുങ്ങുന്നത്. ബീഹാറിലെ മധുബനി മണ്ഡലത്തില്‍ ആനി രാജയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചു. ആര്‍.ജെ.ഡിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ ബീഹാറിലെ ബഹുസരായി മണ്ഡലത്തില്‍ കനയ്യകുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് അന്തിമ അംഗീകാരം നല്‍കുകയുള്ളൂ.

Leave A Reply

Your email address will not be published.